Posts

Showing posts from November, 2022

ശാസ്ത്ര ഗീതം

ശാസ്ത്ര ഗീതം സിംഗുലാരിറ്റിയിൽ നിന്നും ബിഗ് ബാങ്ങിലൂടെ സ്ഥലകാല പ്രപഞ്ചത്തെ സൃഷ്ടിച്ച ശാസ്‍ത്രമിതെത്ര മനോഹരം . ഏകകോശത്തിൽ നിന്നും ഈച്ചയും , പൂച്ചയും , എലിയും , പുലിയും , മാനും , മനുഷ്യനും എണ്ണിയാലൊടുങ്ങാത്ത ജീവനെ  സൃഷ്‍ടിച്ച  പരിണാമത്തിൻെറ മാതാവാണു ശാസ്‍ത്രം എൻെറ ശാസ്‍ത്രമിതെത്ര മനോഹരം . നമ്മുടെ വീഥികളിലെന്നും വെളിച്ചമായി ഊർജമായി നിലകൊള്ളുന്ന പ്രത്യാശതൻ പേരാണു ശാസ്‍ത്രം എൻെറ ശസ്‍ത്രമിതെത്ര മനോഹരം . ശരികളിൽ നിന്നും വലിയ ശരികളിലേയ്‍ക്ക് നമ്മെ ന‍ടത്തുന്നു ശാസ്‍ത്രം അഗ്നിയും ചക്രവും ഒട്ടനവധി സാങ്കേതിക വിദ്യകളും നമുക്ക് സമ്മാനിച്ച ശാസ്‍ത്രമിതെത്ര മനോഹരം . ന്യൂട്ടണും , ഐൻസ്റ്റൈനും , ഹോക്കിൻസും , ഡാർവിനും , രാമനും , ബോസിനുമുൾപ്പെടെ - യനവധി പ്രതിഭകൾക്ക് ജന്മം നൽകിയ ശാസ്‍ത്രമിതെത്ര മനോഹരം . എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്നൊരു  ചോ ദ്യത്തിൽ നിന്നും  നാം നേടിയെടുത്ത  വിഞ്ജാനത്തിൻെറ പേരാണു ശാസ്‍ത്രം . എൻെറ ശാസ്‍ത്രമിതെത്ര മനോഹരം . തെളിവുകളെന്നും നയിക്കട്ടെ , ശാസ്‍ത്ര ചിന്തയുണരട്ടെ , ശാസ്‍ത്ര ബോധം തെളിയട്ടെ , യുക്തി ചിന്ത വളരട്ടെ , അന്ധവിശ്വാസങ്ങൾ തകർന്നടിയട്ടെ . അത്ഭുതമല്ല , ശ...