Posts

Showing posts from December, 2025

ശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും ഒരു വിലയിരുത്തൽ

          ശാസ്ത്ര സാങ്കേതികവിദ്യകളുടെ ഒരു വിസ്ഫോടനത്തിൻെറ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരു പത്തോ ഇരുപതോ കൊ ല്ലം മുൻപ് നാം ഇന്ന് കാണുന്ന ഈ ലോകം സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല അത്രയും വലിയ മാറ്റമാണ് നമുക്ക് ചുറ്റും സംഭവിച്ചിരിക്കുന്നത്. ഈ മാറ്റങ്ങൾക്കെല്ലാം നാം ശാസ്ത്രത്തോടാണ് കടപ്പെട്ടിരിക്കുന്നത്.       ഈ വിഷയത്തിലേയ്ക്ക് കടക്കുമ്പോൾ നാം ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്, എന്താണ് ഇവിടെ ശാസ്ത്രം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. ഞാൻ ഇവിടെ Science എന്ന ഇംഗ്ലീഷ് വാക്കിന് തുല്ലയമായിട്ടാണ് ശാസ്ത്രം എന്ന് പദം ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇവിടെ പറയാൻ കാരണം നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ചില പദങ്ങളാണ് ഗൗളി ശാസ്ത്രം, ഹസ്തരേഖാ ശാസ്ത്രം, പക്ഷി ശാസ്ത്രം, ജ്യോതിഷം ഇവയെല്ലാം നമ്മുടെ നാട്ടിൽ ശാസ്ത്രങ്ങളാണ്. എന്നാൽ ഇവയൊന്നും തന്നെ Science അല്ലായെന്ന് നാം കാണേണ്ടതുണ്ട്. അപ്പോൾ എന്താണ് ഇന്ത്യൻ സാഹചര്യത്തിൽ ശാസ്ത്രം എന്നത് എന്ന് നാം കൃത്യമായി മനസിലാക്കി പോവേണ്ടതുണ്ട്. ഇവിടെ ശാസ്ത്രം എന്നാൽ ശാസിക്കപ്പെട്ടത് എന്നാണ് അർത്ഥം. അതായത് നമ്മുടെ മുൻഗാമികൾ അവരു...