ശാസ്ത്ര ഗീതം
ശാസ്ത്ര ഗീതം
സിംഗുലാരിറ്റിയിൽ നിന്നും
ബിഗ് ബാങ്ങിലൂടെ
സ്ഥലകാല പ്രപഞ്ചത്തെ സൃഷ്ടിച്ച
ശാസ്‍ത്രമിതെത്ര മനോഹരം.
ഏകകോശത്തിൽ നിന്നും ഈച്ചയും, പൂച്ചയും,
എലിയും, പുലിയും, മാനും, മനുഷ്യനും
എണ്ണിയാലൊടുങ്ങാത്ത ജീവനെ സൃഷ്‍ടിച്ച
പരിണാമത്തിൻെറ മാതാവാണു ശാസ്‍ത്രം
എൻെറ ശാസ്‍ത്രമിതെത്ര മനോഹരം.
നമ്മുടെ വീഥികളിലെന്നും വെളിച്ചമായി
ഊർജമായി നിലകൊള്ളുന്ന
പ്രത്യാശതൻ പേരാണു ശാസ്‍ത്രം
എൻെറ ശസ്‍ത്രമിതെത്ര മനോഹരം.
ശരികളിൽ നിന്നും വലിയ ശരികളിലേയ്‍ക്ക്
നമ്മെ നടത്തുന്നു ശാസ്‍ത്രം
അഗ്നിയും ചക്രവും ഒട്ടനവധി
സാങ്കേതിക വിദ്യകളും നമുക്ക്
സമ്മാനിച്ച ശാസ്‍ത്രമിതെത്ര മനോഹരം.
ന്യൂട്ടണും, ഐൻസ്റ്റൈനും, ഹോക്കിൻസും,
ഡാർവിനും, രാമനും, ബോസിനുമുൾപ്പെടെ-
യനവധി പ്രതിഭകൾക്ക് ജന്മം നൽകിയ
ശാസ്‍ത്രമിതെത്ര മനോഹരം.
എന്തുകൊണ്ട് ? എന്തുകൊണ്ട് ?
എന്നൊരു ചോദ്യത്തിൽ നിന്നും
നാം നേടിയെടുത്ത വിഞ്ജാനത്തിൻെറ
പേരാണു ശാസ്‍ത്രം.
എൻെറ ശാസ്‍ത്രമിതെത്ര മനോഹരം.
തെളിവുകളെന്നും നയിക്കട്ടെ,
ശാസ്‍ത്ര ചിന്തയുണരട്ടെ,
ശാസ്‍ത്ര ബോധം തെളിയട്ടെ,
യുക്തി ചിന്ത വളരട്ടെ,
അന്ധവിശ്വാസങ്ങൾ തകർന്നടിയട്ടെ.
അത്ഭുതമല്ല, ശാസ്‍ത്രമാണാധാരം
എന്തിനും, ഏതിനും ........
അത്ഭുതമല്ല, ശാസ്‍ത്രമാണാധാരം
ശാസ്‍ത്രചിന്തയും ശാസ്‍ത്ര ബോധവും
എന്നും ഞങ്ങൾക്കുണ്ടാകട്ടെ ......
എൻെറ ശാസ്‍ത്രമിതെത്ര മനോഹരം
എൻെറ ശാസ്‍ത്രമിതെത്ര മനോഹരം .....
Comments
Post a Comment